നടുറോഡിൽ യുവതിയുടെ തലയില്ലാത്ത നഗ്ന മൃതദേഹം; എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാകാതെ പോലീസ്

യുപിയിലെ ദേശിയ പാതയിൽ സ്ത്രീയുടെ തലയില്ലാത്ത നഗ്നമായ മൃതദേഹം കണ്ടെത്തി. കാൺപൂരിലെ ഗുജൈനിയിലാണ് ഇന്നലെ പുലർചെയാണ് സംഭവം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹൈവേയിൽ വലിച്ചെറിഞ്ഞതായിരിക്കാം എന്നാണ് സംശയം.ഇരുപത്തിനാല് മണിക്കൂറിന് ശേഷവും എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനോ മരിച്ച സ്ത്രീ ആരാണ് എന്ന് കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഹൈവേയുടെ മറുവശത്തുള്ള ഒരു ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മരിച്ച സ്ത്രീയുമായി രൂപ സാദൃശ്യമുള്ള സ്ത്രീ നടന്നു പോകുന്നതാണ് ക്യാമറയിൽ പതിഞ്ഞത്. ചാരനിറത്തിലുള്ള വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. ചാരനിറമുള്ള വസ്ത്രത്തിൻ്റെ കഷണങ്ങൾ മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്.

പോലീസ് പറയുന്നത്

“ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം കണ്ടെത്തിയത്. ഇതൊരു അപകടമാണോ കൊലപാതമാണോ എന്ന് അന്വേഷിക്കുകയാണ്. ഇര പ്രദേശവാസിയാണോ അല്ലയോ എന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജില്ലയിൽ ഒരു സ്ത്രീയെ കാണാതായെന്ന പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ക്യാമറകളൊന്നും ഇല്ല.

മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സിസിടിവി ക്യാമറയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. യുവതി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ദേശീയപാതയിൽ കണ്ടെത്തിയ തുണിക്കഷ്ണങ്ങളുമായും ചെരിപ്പുകളുമായും പൊരുത്തപ്പെടുന്നതാണ്. മരണകാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രദേശവാസികളോട് യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമോ എന്ന് അന്വേഷിക്കുകയാണ്”.

അതേസമയം ഫോറൻസിക് സംഘം സ്ഥലത്തെത്തി പല്ലുകളുടെയും എല്ലുകളുടെയും സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന മറ്റൊരു ഉദാഹരണമാണ് ഇതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രതികരിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top