മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ സ്ത്രീയും പേരക്കുട്ടിയും മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന മറ്റൊരു കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ

എറണാകുളം: രണ്ടാർക്കരയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും പേരക്കുട്ടിയും മുങ്ങി മരിച്ചു. മുവാറ്റുപുഴ നഗരസഭയിൽ കിഴക്കേക്കുടിയില്‍ ആമിന(60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഫർഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഫനയെ വെന്റിലേറ്ററിലേക്ക് മാറ്റി.

ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. നെടിയൻമല കടവിൽ കുളിക്കാൻ എത്തിയതായിരുന്നു ആമിനയും കൊച്ചുമക്കളും. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. പുഴയിൽ രണ്ടുപേർ മുങ്ങിത്താഴുന്നത് കണ്ട പരിസരവാസികളായ സ്ത്രീകളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് ആമിനയെയും ഒരു കൊച്ചുമകളെയും നാട്ടുകാർ കരയ്‌ക്കെത്തിച്ചു. വെള്ളത്തിൽ നിന്ന് പുറത്തെത്തിക്കുമ്പോൾ തന്നെ ആമിനയ്ക്ക് ജീവൻ നഷ്ടമായിരുന്നു. വീട്ടുകാരെ വിവരമറിയിച്ചപ്പോഴാണ് ഒരു കുട്ടി കൂടി ഒപ്പം ഉണ്ടായിരുന്നെന്ന് മനസിലായത്.

തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് രണ്ടാമത്തെ കുട്ടിയെ പുറത്തെത്തിച്ചത്. രണ്ടു കുട്ടികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർഹയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top