ഭര്‍തൃമാതാവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് യുവതി; വഴങ്ങാത്തതിനാല്‍ ക്രൂരപീഡനം
ഭര്‍തൃമാതാവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിനാല്‍ തന്നെ ഉപദ്രവിച്ചെന്നും യുവതി. ഇതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുപി ഗാസിപൂര്‍ സ്വദേശിനി പോലീസിനെ സമീപിച്ചത്. വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് നിരന്തരം പീഡനമാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു.
ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ഭര്‍തൃമാതാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിച്ചു. ഭര്‍തൃസഹോദരി തന്റെ വസ്ത്രങ്ങളെല്ലാം കൈക്കലാക്കി. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ഒരേവസ്ത്രം തന്നെ ധരിക്കേണ്ടിവന്നു. തന്നെ മുറിയില്‍ തടങ്കലിലാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞ വര്‍ഷം കുഞ്ഞ് ജനിച്ചതോടെ പിതൃത്വത്തെച്ചൊല്ലിയും ഉപദ്രവിച്ചു. കുട്ടിയുടെ പേരിലും ശാരീരികമായി പീഡിപ്പിച്ചു. വീട്ടില്‍നിന്ന് പുറത്താക്കി. അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here