നടുവേദന ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍
November 21, 2024 4:20 PM

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്.
നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെന്ററിൽ വച്ചാണ് പീഡനം നടന്നത്.
യുവതിയുടെ പരാതിയിലാണ് വടകര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തെങ്കിലും റിമാന്‍ഡ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം നടപടി സ്വീകരിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here