ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍; കണ്ടെത്തിയത് പാര്‍ലര്‍ നടത്തുന്ന ഷീലയുടെ മൃതദേഹം; മരണത്തില്‍ ദുരൂഹത
May 17, 2024 3:00 PM

തിരുവനന്തപുരം: മേട്ടുക്കടയില്‍ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷീലയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്.
റോഡുപണി നടക്കുന്നതിനാല്‍ പാര്‍ലര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മേട്ടുക്കടയിലെ ഫ്ലാറ്റിന്റെ താഴത്തെ മുറിയിലാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. ഇതിന്റെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതും.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് എന്നാണ് പോലീസ് പറഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here