വീണ്ടും ജീവനെടുത്ത് ടിപ്പര്‍; അമിത വേഗത്തിലെത്തിയ ലോറി സ്‌കൂട്ടറില്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി

തിരുവനന്തപുരം : അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ തട്ടി വീണ യുവതിയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.
ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്നു റുക്‌സാന. അമിതവേഗത്തിലെത്തിയ ടിപ്പർ സ്‌കൂട്ടറിനെ മറികടക്കുകയും ഇടത് വശത്തേക്ക് ഒതുക്കുകയുമായിരുന്നു. ഇതോടെ സ്‌കൂട്ടറില്‍ തട്ടുകയും പിന്നിലിരുന്ന റുക്‌സാന ടയറിന് അടിയില്‍ വീഴുകയുമായിരുന്നു. ടിപ്പറിന്റെ പിന്‍ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാര്‍ ബഹളം വച്ചപ്പോഴാണ് ടിപ്പര്‍ ഡ്രൈവര്‍ അപകട വിവരം അറിയുന്നത്. അമിതവേഗതയിലെത്തുന്ന ടിപ്പറുകള്‍ നിരന്തരം അപകടത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ടിപ്പര്‍ ഡ്രൈവര്‍ ജോയി കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here