പ്രണയം കൊലപാതകത്തിന് വഴിമാറി; യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു
October 18, 2024 3:17 PM
കൊല്ലം പുത്തൂരിൽ യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. എസ്എൻപുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് സംഭവം.
വല്ലഭൻകരയിലെ ലാലുമോന്റെ വീട്ടിലായിരുന്നു സംഭവം. യുവതിയുടെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയെ വെട്ടിയശേഷം ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരും ഏറെക്കാലമായി സ്നേഹത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here