വനിതാ പഞ്ചായത്ത് അംഗത്തെ ഹോക്കി സ്റ്റിക്കിന് അടിച്ചു, തലമുടിയാകെ വലിച്ചുപറിച്ചു; അതിക്രൂര അതിക്രമം ഗുജറാത്തിൽ
ഗുജറാത്തിലെ താപി ജില്ലയിൽ അവിഹിതം ആരോപിച്ച് ഒരു വനിതാ താലൂക്ക് പഞ്ചായത്ത് അംഗത്തെ ഒരു സംഘം ആളുകൾ മർദിക്കുകയും മുടി വെട്ടിയെടുക്കുകയും ചെയ്തത് വിവാദമായി.
സോംഗധ് താലൂക്ക് പഞ്ചായത്തിലെ ഊർമിള ഗമിത്തിനെയാണ് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ചേർന്ന് ആക്രമിക്കുകയും ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിക്കുകയും ചെയ്തത്. അക്രമികൾ അവളുടെ മുടിയും മുറിച്ചതായി സോംഗധ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
മകളോടൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. അക്രമികളിൽ ഒരാളായ ശോഭന ഊർമിളയ്ക്ക് തൻ്റെ ഭർത്താവുമായി അവിഹിതമുണ്ടെന്നു ആരോപിച്ചു. തുടര്‍ന്നാണ് മര്‍ദനം. യുവതിയുടെ ഇടത് കൈക്ക് പൊട്ടലും അരയിലും തലയിലും പരുക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്വർണമാലയും ഇവര്‍ തട്ടിയെടുത്തു.
ഊർമിളയെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഒരു പ്രതി അറസ്റ്റിലായിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here