നാല് ഇസ്രയേലി വനിതാ സൈനികര്‍കൂടി മോചിതരായി; ഹമാസ് തടങ്കലില്‍ 477 ദിവസം

ഹമാസ് തടങ്കലില്‍ ആയിരുന്ന നാല് ഇസ്രയേൽ വനിതാ സൈനികര്‍കൂടി മോചിതരായി. റെഡ് ക്രോസിനാണ് (ഐസിആർസി) ഹമാസ് ഇവരെ കൈമാറിയത്. രീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരാണ് മോചിതരായത്. 477 ദിവസത്തോളമാണ് ഇവരെ ഹമാസ് തടങ്കലിലാക്കിയത്.

ഗാസ സിറ്റിയിലെ ഒരു സ്ക്വയറിൽ ഹമാസ് ഒരുക്കിയ വേദിയിലാണ് സൈനികരെ എത്തിച്ചത്. സൈനിക യൂണിഫോം ആണ് ധരിച്ചത്. സൈനികരെ ഇസ്രയേലിന് കൈമാറും. ഇസ്രയേല്‍-ഹമാസ് വെടിനിർത്തൽ കരാർ പ്രകാരം പലസ്തീൻ തടവുകാർക്ക് പകരമായാണ് അവരെ മോചിപ്പിക്കുന്നത്. പതിനഞ്ച് മാസമായി തുടരുന്ന യുദ്ധത്തിനാണ് അവസാനമാകുന്നത്.

വെടിനിർത്തൽ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണ് ഇന്ന് നടന്നത്. നേരത്തെ 90 പലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രയേലി പൗരന്മാരെ ഹമാസ് മോചിപ്പിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ ഖത്തര്‍-ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട ചർച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. മധ്യ ഗാസയില്‍ നിന്നും ഇസ്രയേൽ സേന ഭാഗികമായി പിൻവാങ്ങുന്നതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top