സ്ത്രീകൾ പോലീസ് സ്റ്റേഷന് തീവച്ചതിന് പിന്നാലെ നടപടി; 11കാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾ അറസ്റ്റിൽ


ട്യൂഷൻ കഴിഞ്ഞ് മടങ്ങും വഴി പതിനൊന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്ന യുവാവ് പിടിയിൽ. ഇന്നലെ വീട്ടിൽ എത്താതിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പുലർച്ചെ മൂന്നരയോടെ കനാലിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിരവധി മുറിവുകളുമുണ്ടായിരുന്നു. പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. തുടർന്ന് രോഷാകുലരായ പ്രദേശവാസികൾ പ്രതിഷേധം ആരംഭിച്ചു. ബഹുഭൂരിപക്ഷവും സ്ത്രീകൾ ഉൾപ്പെട്ടെ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷൻ തകർത്തതിന് ശേഷം തീയിട്ടു. ഇതിന് ശേഷം കേസിലെ പ്രതിയായ 19കാരനായ മൊസ്താകിൻ സർദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകാൻ കുൽതളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പരാതി സ്വീകരിക്കാതെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. കൃത്യസമയത്ത് നടപടി എടുക്കാത്തതിനാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളുടെ രോഷത്തിന് ഇരയായി. പോലീസ് ഇന്നലെ പരാതി സ്വീകരിച്ച് നടപടി സ്വീകരിച്ചിരുന്നെങ്കിൽ പെൺകുട്ടിക്ക് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.

ALSO REtAD: കാണാതായ 11കാരിയുടെ മൃതദേഹം കനാലിൽ; സ്ത്രീകൾ പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു

പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചുവെന്നാണ് പോലീസിൻ്റെ അവകാശവാദം. പിടിയിലായ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അതുവരെ ബലാത്സംഗം സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് അറിയിച്ചു. വടികളും ചൂലുമായി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിൽ തുടരുകയാണ്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ വൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.


മമതാ ബാനർജി സർക്കാരിനെതിരെ പ്രതിഷേധമാണ് സംഭവത്തിന് ശേഷം ഉയരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ട് എന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. നിരപരാധികളായ പെൺകുട്ടികൾ ഇരകളാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്നും തടയാൻ മമതക്ക് കഴിയുന്നിലെന്നും കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top