ആവേശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം; മുംബൈ ഇന്ത്യന്‍സ് തോറ്റത് അഞ്ചു റണ്‍സിന്; ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ആര്‍സിബിയും ഏറ്റുമുട്ടും
ഡല്‍ഹി: വനിതാ ഐപിഎല്ലിലെ ആവേശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് കീഴടക്കിയാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ആര്‍സിബിയും ഏറ്റുമുട്ടും.
ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ബാറ്റിംഗ് ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് ആവശ്യമായ മുംബൈ എടുത്തത് ആറു റണ്‍സ് മാത്രം. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്.
നാറ്റ് സ്‌കിവര്‍ ബ്രണ്ട് (17 പന്തില്‍ 23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 33), അമേലിയ കെര്‍ (25 പന്തില്‍ പുറത്താകാതെ 27) എന്നിവരാണ് മുംബൈയില്‍ തിളങ്ങിയത്. 18-ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി. ആര്‍സിബിക്കായി നാല് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറുവിക്കറ്റിനാണ് 135 റണ്‍സിലെത്തിയത്. ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ തുടക്കത്തിലെ വന്‍ തകര്‍ച്ചയിലായി. നാല് ഓവറില്‍ മൂന്നിന് 24 എന്നനിലയില്‍ തകര്‍ന്നിടത്തുനിന്ന് തിരിച്ചുവരികയായിരുന്നു. സോഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവരാണ് മടങ്ങിയത്. മുംബൈക്കുവേണ്ടി ഹെയ്ലി മാത്യൂസ്, നാറ്റ് സ്‌കിവര്‍ ബ്രണ്ട്, സൈക ഇസാഖ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here