സർക്കാർ പാപ്പരാണെന്ന് കോടതിയിൽ തുറന്നു പറഞ്ഞു; വനിതാ ഉദ്യോഗസ്ഥർ തെറിച്ചു

തിരുവനന്തപുരം: ഖജനാവിൽ കാൽക്കാശില്ലെന്ന സത്യം കോടതിയിൽ തുറന്നുപറഞ്ഞതിൻ്റെ പേരിൽ സെക്രട്ടറിയേറ്റിലെ രണ്ട് ഉയർന്ന വനിതാ ഉദ്യോഗസ്ഥരുടെ കസേര തെറിച്ചു. കെഎസ്ആർടിസി പെൻഷൻ വിഷയം പരിഗണിക്കുമ്പോഴാണ് ഖജനാവ് കാലിയാണെന്നും സർക്കാരിനെക്കൊണ്ട് ഒന്നിനും ആവതില്ലെന്നും ഇവർ സത്യവാങ്മൂലം തയ്യാറാക്കി നൽകിയത്. പാപ്പരായ സർക്കാരിൻ്റെ ധാരാളിത്തത്തെ കേരളീയം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇവർ കാരണമാണ് സർക്കാർ വിമർശനം കേൾക്കേണ്ടതെന്ന കുറ്റം ചുമത്തിയാണ് ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലിനെത്തുടർന്ന് രണ്ടു പേർക്കും സ്ഥാനചലനമുണ്ടായത്.

അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, ജോയിൻ്റ് സെക്രട്ടറി പി.എം. സിന്ധു എന്നിവരെയാണ് തൽസ്ഥാനങ്ങളിൽനിന്ന് നീക്കിയത്. ഇവരുടെ ചുമതലകൾ മറ്റുദ്യോഗസ്ഥർക്കു നൽകി. സെക്രട്ടറിയേറ്റിൽതന്നെ ഇവരെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ അധികം വൈകാതെ രണ്ടു വനിതകളെയും ണ സെക്രട്ടേറിയറ്റിനു പുറത്തേയ്ക്ക് മാറ്റുമെന്നാണ് സൂചന.

കേരളത്തെ മാനംകെടുത്തുന്നതാണ് സർക്കാരിന്‍റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത് സർക്കാർ തലത്തിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കേരളീയം നടക്കുമ്പോഴായിരുന്നു ഈ വിമർശനം. ആഘോഷത്തിനല്ല, മനുഷ്യൻ്റെ ജീവിതപ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. സർക്കാർ അഭിമാന പദ്ധതിയായി ഏറ്റെടുത്ത കേരളീയത്തിൻ്റെ ശോഭകെടുത്താൻ ഉദ്യോഗസ്ഥരുടെ നടപടി കാരണമായെന്ന വികാരം മുഖ്യമന്ത്രിയുടെ ഓഫീസിനും ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top