ആശവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍; അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ആശവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍. അടിയന്തരമായി പണിമുടക്ക് പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി.
അടിയന്തരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കടുത്ത നടപടി എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 14 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശവര്‍ക്കര്‍മാര്‍ സമരത്തിലാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അതിനുശേഷം പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സിപിഎം നേതാക്കളടക്കം സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here