കൂടുതൽ ശക്തയായി നിർമല; ലോകത്തിലെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വനിതകൾ

ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ബിസിനസ് മാഗസിനായ ഫോർബ്സ്. ഇത്തവണ മൂന്ന് ഇന്ത്യൻ വനിതകളാണ് ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, ബാംഗ്ലൂരിലെ ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും സ്ഥാപകയായ കിരൺ മജുംദാർ ഷാ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്

ഇരുപത്തിയെട്ടാം സ്ഥാനത്താണ് നിർമല സീതാരാമന്‍. കഴിഞ്ഞ വർഷം പട്ടികയിൽ 36ആം സ്ഥാനത്തായിരുന്നു. 2017 മുതൽ 2019 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും നിർമല സീതാരാമൻ സ്വന്തമാക്കിയിരുന്നു.

എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ ഏക മകളായ റോഷ്നി നാടാർ മൽഹോത്ര ഫോർബ്സ് പട്ടികയിൽ എൺപത്തിയൊന്നാം സ്ഥാനത്തും കിരൺ മജുംദാർ ഷാ എൺപത്തി രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ തൊണ്ണൂറ്റിയൊന്നാം സ്ഥാനവും റോഷ്ണി നേടിയിരുന്നു. മൂന്ന് പേരും 2023ലെ പട്ടികയിലും ഇടംപിടിച്ചിരിരുന്നു.

യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റും മുൻ ജർമൻ പ്രതിരോധ മന്ത്രിയുമായ ഉർസുല വോൺ ഡെർ ലെയ്നാണ് ഫോർബ്സ് പട്ടികയിൽ ഒന്നാമത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡൻ്റും മുൻ ഫ്രഞ്ച് ധനകാര്യ-വ്യവസായ മന്ത്രിയുമായ ക്രിസ്റ്റീൻ ലഗാർഡെ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top