മുഖ്യമന്ത്രിമാരുടെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ തല്ലുമാല; ലോക ചെസ് ചാമ്പ്യനെച്ചൊല്ലി സംസ്ഥാനത്തർക്കം

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച ഗുകേഷിനെ ചൊല്ലി സോഷ്യൽ മീഡിയ യുദ്ധം. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ തമിഴനാണോ തെലുങ്കനാണോ എന്നതിനെ ചൊല്ലിയാണ് തർക്കം. മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിൻ്റെയും ചന്ദ്രബാബു നായിഡുവിൻ്റെയും എക്സ് പോസ്റ്റുകളാണ് തർക്കത്തിന് തുടക്കം കുറിച്ചത്. ഇരു സംസ്ഥാനങ്ങളിലുമുള്ളവർ പിന്നീട് അതേറ്റ് പിടിക്കുകയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയാണ് ആദ്യം അഭിനന്ദനമറിയിച്ചത്. “ഗുകേഷിന്റെ വിജയത്തിൽ തമിഴ്നാട് ഒറ്റക്കെട്ടായി അഭിമാനിക്കുന്നു. ചെസ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ തമിഴ്നാട് പുലർത്തുന്ന ശ്രദ്ധയെ ഈ വിജയം ലോകമൊട്ടാകെ അറിയിക്കുന്നു” – എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.

തെലുഗു ബോയ്ക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇരു ചേരിയായി തിരിയുകയായിരുന്നു. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ‘തെലുഗു ബോയ്’ക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റ് ഗുകേഷ് രാജ്യത്തിനഭിമാനം എന്നുപറഞ്ഞാണ് അവസാനിക്കുന്നത്.

ഗുകേഷിന് തമിഴ്നാടാണ് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യങ്ങളും മറ്റും ഉപയോഗിച്ച് വളർന്ന ഗുകേഷ് തമിഴൻ തന്നെയാണെന്ന് ഇവർ അടിവരയിടുന്നു. ഗുകേഷ് ജനിച്ചത് തെലുഗു വംശജരായ മാതാപിതാക്കൾക്കായതിനാൽ അദ്ദേഹം തെലുങ്കനാണെന്നാണ് മറുവിഭാഗത്തിൻ്റെ അവകാശവാദം. യഥാർത്ഥത്തിൽ ഗുകേഷ് തെലുങ്ക് വംശജനാണെന്നും വളർന്നതും മറ്റുമെല്ലാം തമിഴ്‌നാട്ടിലാണെന്നും അഭിപ്രായം പങ്കുവയ്ക്കുന്നവരും ധാരാളമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top