ഫൈനലിന് മുമ്പുള്ള ഫൈനൽ ; കിവീസിനോട് പകരം വീട്ടാൻ ഇന്ത്യ

ധർമ്മശാല: ഈ വർഷത്തെ ഏകദിന ലോകകപ്പിലെ ഫൈനലിന് മുമ്പുള്ള ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന മത്സരം ഇന്ന് നടക്കും. ഇത്തവണ കിരീട സാധ്യത ഏറ്റവുമധികമുള്ള ഇന്ത്യയും ന്യൂസിലൻഡുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. നാല് മത്സരങ്ങൾ വീതം കളിച്ച ഇരു ടീമുകളും തോൽവിയറിയാതെയാണ് കളത്തിലിറങ്ങുന്നത്. റൺറേറ്റ് അടിസ്ഥാനത്തിൽ ന്യൂസിലൻഡ് (1.92) ആണ് അൽപം മുന്നിൽ. 1.65 ആണ് ഇന്ത്യയുടെ റൺറേറ്റ്.

ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോമിലാണ് എന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. സൂപ്പർ താരം കെയ്ൻ വില്യംസൺ ഇല്ലാതെയും ടീം മികച്ച പ്രകടനം നടത്തുന്നത് കിവീസ് ക്യാംപിന് പ്രതീക്ഷ വർധിപ്പിക്കുന്നു. ബോളിംഗിലും ബാറ്റിംഗിലും സ്ഥിരതയാർന്ന പ്രകടനമാണ് ന്യൂസിലൻഡ് കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്.

ഹർദിക്ക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യക്ക് തിരിച്ചടി. താക്കൂറിനെ മാറ്റി നിർത്തി മുഹമ്മദ് ഷമിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണ്. സൂര്യകുമാർ യാദവാകും ഹാർദിക് പാണ്ഡ്യയുടെ പകരക്കാനാവുന്നത്. ഇന്ത്യൻ ടീമിൽ കൂടുതൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

അതേ സമയം; ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച ഒരു റെക്കോഡില്ല. ഒമ്പത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിൽ ന്യൂസിലൻഡും മൂന്ന് എണ്ണത്തിൽ ഇന്ത്യയും വിജയിച്ചു. കഴിഞ്ഞ ലോകകപ്പിലെ സെമിയിലെ തോൽവിയാണ് ഇന്ത്യയെ ഏറെ വേദനിപ്പിക്കുന്നത്. കിവിസിന്റെ 18 റൺസ് ജയം ഇന്ത്യയുടെ കിരീട മോഹമാണ് തട്ടി തെറിപ്പിച്ചത്. അതിന് പകരം വീട്ടാൻ കൂടിയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top