ലോകകപ്പ് ടീം പ്രഖ്യാപനം; സഞ്ജു സാംസൺ ഉണ്ടാവുമോ എന്നറിയാൻ ആരാധകർ

ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിക്കും. ഏഷ്യാ കപ്പിലെ റിസർവ് താരമായ സഞ്ജു സാംസണെ ലോകകപ്പിൽ ഉൾപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്. സെപ്റ്റംബർ 5 വരെ സമയപരിധി ഉണ്ടെങ്കിലും രണ്ടു ദിവസം മുന്നേ തന്നെ 15 അംഗ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കും എന്നാണ് സൂചന.

കെ എൽ രാഹുലിന് നൂറു ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് സഞ്ജു സാംസണെ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയത്. രാഹുലിന്റെ ഫിറ്റ്നസ് മറ്റും പരിഗണിച്ചാവും സഞ്ജു ലോകകപ്പിൽ ഇടം പിടിക്കുക.

ബുധനാഴ്ച നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഈ ടീമിനെ തന്നെ നിലനിർത്താൻ ആണ് സാധ്യത കൂടുതൽ. ഏഷ്യാകപ്പിൽ പാകിസ്ഥാനോടുള്ള ആദ്യ മത്സരത്തിന് ശേഷം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 21 മുതൽ 27 വരെ ഓസ്‌ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top