ലോകകപ്പ് ട്രോഫി ജൂലൈ 10 മുതൽ 12 വരെ കേരളത്തിൽ, തിരുവനന്തപുരത്തും കൊച്ചിയിലും പര്യടനം

ലോകകപ്പിനു മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം 10 മുതൽ 12 വരെ കേരളത്തിൽ. തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെയുള്ള നഗരങ്ങളിൽ രണ്ട് ദിവസങ്ങളിലായി പര്യടനം നടത്തും.

കഴിഞ്ഞ 26ന്, ഭൂമിയിൽ നിന്ന് ഏകദേശം 120000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ നിന്നാണ് ലോകകപ്പ് ട്രോഫി പര്യടനം ആരംഭിച്ചത്. ഉദ്ഘാടന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് പര്യടനം തുടർന്നു. ഒക്ടോബർ 5 മുതൽ നവംബർ 19വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

ഭൂമിയില്‍ നിന്ന്‌ 1,20,000 അടി ഉയരത്തിലുള്ള സ്‌ട്രാറ്റോസ്‌ഫിയറില്‍ നിന്നാണ്‌ ട്രോഫി യാത്ര തുടങ്ങിയത്‌. പ്രത്യേക ബലൂണില്‍ സഞ്ചാരം തുടങ്ങിയ ട്രോഫി പിന്നീട് മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ലാന്‍ഡ്‌ ചെയ്‌തു. ബലൂണില്‍ സ്‌ഥാപിച്ച 4കെ കാമറകള്‍ ട്രോഫിയുടെ ആകാശ സഞ്ചാരം ഒപ്പിയെടുത്തു.

ഔദ്യോഗിക പര്യടനം തുടങ്ങിയ ട്രോഫി 18 രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച ശേഷം സെപ്‌റ്റംബര്‍ നാലിന്‌ തിരിച്ചെത്തും. കുവൈത്ത്‌, ബഹ്‌റൈന്‍, മലേഷ്യ, യു.എസ്‌.എ., ഉഗാണ്ട, ഫ്രാന്‍സ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെയാണു ലോകകപ്പ്‌ ട്രോഫിയുടെ പ്രയാണം. ഏകദിന ലോകകപ്പിലെ വന്‍ വിജയമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണു ട്രോഫിയുടെ പര്യടനമെന്നു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജെഫ്‌ അലാഡിസ്‌ പറഞ്ഞു.

ജൂലൈ 14 വരെ ലോകകപ്പ്‌ ട്രോഫി രാജ്യത്തെ വിവിധ സ്‌ഥലങ്ങളിലുണ്ടാകും. ജൂലൈ 15, 16 തീയതികളില്‍ ന്യൂസിലന്‍ഡിലും 17, 18 തീയതികളില്‍ ഓസ്‌ട്രേലിയയിലും പര്യടനം നടത്തും. 19, 21 തീയതികളില്‍ പാപുവ ന്യൂ ഗിനിയില്‍ കറങ്ങിയ ശേഷം 22 മുതല്‍ 24 വരെ ഇന്ത്യയിലുണ്ടാകും. 25 മുതല്‍ 27 വരെ യു.എസിലാണു പര്യടനം. 28 മുതല്‍ 30 വരെ വെസ്‌റ്റിന്‍ഡീസില്‍ ലോകകപ്പ്‌ ട്രോഫി പര്യടനം നടത്തും. ജൂലൈ 31 മുതല്‍ ഓഗസ്‌റ്റ് നാല്‌ വരെയാണു പാകിസ്‌താന്‍ പര്യടനം. ഓഗസ്‌റ്റ് അഞ്ച്‌, ആറ്‌ തീയതികളിലാണു ശ്രീലങ്കന്‍ പര്യടനം. ഏഴ്‌ മുതല്‍ ഒന്‍പത്‌ വരെ ബംഗ്ലാദേശിലും 10 മുതല്‍ 11 വരെ കുവൈത്തിലും 12 മുതല്‍ 13 വരെ ബഹ്‌റൈനിലും പര്യടനമുണ്ടാകും.

ഓഗസ്‌റ്റ് 14 നു വീണ്ടും ഇന്ത്യയിലേക്ക്‌. 16 മുതല്‍ 18 വരെ ഇറ്റലിയിലും 19 മുതല്‍ 20 വരെ ഫ്രാന്‍സിലും തുടര്‍ന്ന്‌ ഇംഗ്ലണ്ടിലും ട്രോഫിയെത്തും. ഓഗസ്‌റ്റ് 25, 26 തീയതികളിലാണു മലേഷ്യന്‍ പര്യടനം. 27, 28 തീയതികളില്‍ ഉഗാണ്ടയിലും 29, 30 തീയതികളില്‍ നൈജീരിയയിലും ട്രോഫിയെത്തും. ഓഗസ്‌റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ മൂന്ന്‌ വരെ ലോകകപ്പ്‌ ട്രോഫി ദക്ഷിണാഫ്രിക്കയിലാണ്‌. സെപ്‌റ്റംബര്‍ നാലിന്‌ ഇന്ത്യയില്‍ തിരിച്ചെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top