വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ മുഖ്യാതിഥി; ഐഎസ്ആർഒ യൂണിറ്റുകൾ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം സമാപിച്ചു
തിരുവനന്തപുരം: ഐഎസ്ആർഒ യൂണിറ്റുകൾ തുമ്പ വലിയമലയില്‍ സംയുക്തമായി സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം (ഡബ്ല്യുഎസ്ഡബ്ല്യു) ഇന്ന് സമാപിച്ചു. പേൾ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന (എൽപിഎസ്സി) സമാപന ചടങ്ങിൽ ഡോ. ജയകുമാർ (CEO & ഡയറക്ടർ, വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) മുഖ്യാതിഥിയായി. ചന്ദ്രയാൻ -3 വിജയ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശവും സംരംഭകത്വവും ഈ വർഷത്തെ ലോക ബഹിരാകാശ വാരാഘോഷ പ്രമേയം എന്നാണ്. കൂടാതെ ഈ മാസം 15 -ന് പ്രവർത്തനം ആരംഭിക്കുന്ന വിഴിഞ്ഞം സീ പോർട്ടിന്റെ ഡെമോ വീഡിയോയും പ്രദർശിപ്പിച്ചു.
വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ പരിപാടികൾ നടന്നു. ഇതിന്റെ ഭാഗമായി തുമ്പയിൽ നിന്ന് പ്രത്യേക സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണവും സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞർ സംസ്ഥാനത്തെ 300-ഓളം സ്‌കൂളുകളിൽ ക്ലാസുകൾ നടത്തി. വിഎസ്എസ്സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഡബ്ല്യുഎസ്ഡബ്ല്യു ആഘോഷങ്ങൾ ഒക്ടോബർ നാലിനാണ് ആരംഭിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here