ക്ഷയരോഗ മരണം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിൽ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഇന്ത്യയിൽ ക്ഷയരോഗ (Tuberculosis -TB) ബാധിതരുടെ എണ്ണവും മരണങ്ങളും കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരിൽ നാലിൽ ഒന്നും ഇന്ത്യയിലെന്നാണ് കണ്ടെത്തൽ. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗ ബാധിതരും ഉള്ളത്. ഇന്ത്യ (26 ശതമാനം), ഇന്തോനേഷ്യ (10 ശതമാനം), ചൈന – (6.8 ശതമാനം), ഫിലിപ്പീൻസ് (6.8 ശതമാനം), പാകിസ്താൻ (6.3 ശതമാനം) എന്നിങ്ങനെയാണ് കണക്കുകൾ. ലോകാരോഗ്യസംഘടനയുടെ 2023ലെ ക്ഷയരോഗ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.


ടിബി റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 12.5 ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടത്. കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനൊടുക്കിയ പകര്‍ച്ചവ്യാധിയായി ക്ഷയരോഗം വീണ്ടും മാറിയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. 2023ൽ ഏകദേശം 82 ലക്ഷം ആളുകൾക്ക് പുതുതായി ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1995ൽ ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. റിപ്പോർട്ട് പ്രകാരം ക്ഷയരോഗം സ്ഥിരീകരിച്ചതിൽ 55 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്.

എന്താണ് ക്ഷയരോഗം


ക്ഷയരോഗം നിര്‍ണയിക്കാനും ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലും ധാരാളം ആളുകള്‍ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയിൽ പറഞ്ഞു.
പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം.

ബാക്ടീരിയ അണുബാധ മൂലമാണ് രോഗം പകരുന്നത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെയാണ് പകരുന്നത്. ക്ഷയരോഗം തടയാവുന്നതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമായി രോ​ഗമാണ്. ഒരു തവണ രോഗം ബാധിച്ച വ്യക്തിക്ക് പിന്നീട് രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല.

ഇടയ്ക്കിടെയുണ്ടാകുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ചുമ, ശരീരക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണ് ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ കഫത്തിൽ രക്തത്തിന്റെ അംശവും സാന്നിധ്യവും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top