ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോക്സർമാർ

കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറിൽ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ മസാല ദോശക്കൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്.

ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവരാണ് പരാതി ഉന്നയിച്ചത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് നൽകിയ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top