വനിതാ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ബെംഗളൂരു പോരാട്ടം; പ്ലേഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ്

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നു. ടോസ് നേടിയ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. ഈ മത്സരം ജയിച്ചാൽ പ്ലേഓഫിൽ ചലഞ്ചേഴ്‌സ് സ്ഥാനം ഉറപ്പിക്കും. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്‌സ്. തൊട്ടുപിന്നിൽ യുപി വേരിയേഴ്സും ഉണ്ട്.
മുംബൈയോട് തോറ്റാലും താരതമ്യേന മെച്ചപ്പെട്ട റൺ റേറ്റ് ഉള്ളതുകൊണ്ട് റോയൽ ചലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷ മങ്ങില്ല. +0.027ആണ് നിലവിലെ റൺ റേറ്റ്. തൊട്ട് താഴെയുള്ള വാരിയേഴ്‌സിന് -0.371 റൺ റേറ്റ് ആയതിനാൽ വലിയ മാർജിനിൽ പരാജയപ്പെട്ടാൽ മാത്രമേ ആദ്യമൂന്നിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് പുറത്താവുകയുള്ളു. ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് നിലവിൽ പട്ടികയിൽ ഒന്നാമത്. തൊട്ട് പിന്നിൽ മുംബൈ ഇന്ത്യൻസുമുണ്ട്. നാല് പോയിന്റ് മാത്രമുള്ള ഗുജറാത്ത് ജയന്റ്‌സാണ് പോയിന്റ് പട്ടികയിൽ അവസാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here