പ്രഭുദേവയുടെ ‘പേട്ടറാപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി; പാട്ടും ആട്ടവുമായി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍
ജിബൂട്ടി, തേര് എന്നീ ചിത്രങ്ങള്‍ക്കു ശേഷം എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതല്‍ പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.
പ്രഭുദേവ നായകനായ കാതലൻ എന്ന തമിഴ് ചിത്രത്തിലെ ഗാനമായിരുന്നു പേട്ടൈ റാപ്പ്. ഈ ഗാനത്തെ ഓർമിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര്. സിനിമയ്ക്ക് കാതലനുമായി ബന്ധമുണ്ടെന്നും എന്നാൽ എന്താണ് ആ ബന്ധമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സംവിധായകൻ എസ്.ജെ. സിനു പറയുന്നു.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി. ഇമ്മന്‍ ആണ്. പത്തു ഗാനങ്ങളും ഏഴ് ഡാന്‍സ് നമ്പരുകളുമാണ് ചിത്രത്തിലുള്ളത്. വേദികയാണ് പേട്ടറാപ്പിലെ നായിക. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് 64 ദിവസത്തെ ചിത്രീകരണം നടന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി.പി. സാമാണ് പേട്ടറാപ്പ് നിര്‍മിച്ചിരിക്കുന്നത്. പി.കെ. ദിനില്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here