ഹോട്ടല്‍ മുറിയില്‍ വച്ച് ബ്രിജ്ഭൂഷൺ കിടക്കയിലേക്ക് തള്ളിയിട്ടെന്ന് സാക്ഷി മാലിക്ക്; വെളിപ്പെടുത്തല്‍ ഓർമക്കുറിപ്പായ ‘വിറ്റ്‌നസി’ല്‍

പത്തൊമ്പത് വയസിലാണ് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്ക്. ഹോട്ടല്‍ മുറിയില്‍ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 2012ൽ കസാഖസ്താനിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ താന്‍ സ്വർണം നേടിയിരുന്നു.

മാതാപിതാക്കളോട് സംസാരിക്കാനെന്ന വ്യാജേനയാണ് ബ്രിജ് ഭൂഷന്‍റെമുറിയിലേക്ക് കൊണ്ടുപോയത്. എന്റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചു. താന്‍ കട്ടിലില്‍ ഇരിക്കുമ്പോള്‍ തള്ളിയിട്ട് പീഡിപ്പിക്കാനാണ് ബ്രിജ് ഭൂഷൺ ശ്രമിച്ചത്. അയാളെ തള്ളിമാറ്റി, താന്‍ ഉച്ചത്തില്‍ കരഞ്ഞു. അതോടെ ബ്രിജ് ഭൂഷൺ പിന്തിരിഞ്ഞു. ഓർമക്കുറിപ്പായ ‘വിറ്റ്‌നസി’ ലാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍.

“അയാളുടെ ആഗ്രഹത്തിന് എന്നെ ലഭിക്കില്ലെന്ന് അയാൾ മനസ്സിലാക്കിയതായി ഞാൻ കരുതുന്നു. ഞാൻ നിന്റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് തോളത്തുകൂടി കൈയിട്ട് അദ്ദേഹം ചേർത്തുപിടിച്ചു. പക്ഷെ അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽ നിന്ന് എന്‍റെ മുറിയിലേക്ക് ഓടി.’- സാക്ഷി എഴുതുന്നു.

കുട്ടിക്കാലത്ത് അധ്യാപകനിൽനിന്ന് നേരിട്ട ലൈം​ഗികചൂഷണത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ട്യൂഷൻ ടീച്ചർ ലൈം​ഗികമായി ചൂഷണം ചെയ്തു. എന്നാൽ താൻ മൗനം പാലിച്ചു. കുടുംബത്തോട് ആ കാര്യം പറയുന്നത് തെറ്റായാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ അമ്മയോട് പറയാന്‍ കഴിഞ്ഞില്ല. സാക്ഷി എഴുതുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top