ഗുസ്തി താരങ്ങളുടെ ലെെംഗികാതിക്രമപരാതി; ബ്രിജ് ഭൂഷണ് കോടതിയില്‍ ഹാജരാകാന്‍ നിർദേശം

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. ജൂലായ് 18-ന് കോടതിയില്‍ നേിരിട്ട് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടാണ് സമന്‍സ്. ബ്രിജ് ഭൂഷണെതിരായ പരാതിയിന്മേല്‍ തുടർനടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കിയതായും എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ഇതേ ദിവസം കോടതിയില്‍ ഹാജരാകാന്‍ നിർദേശമുണ്ട്.

ജൂണ്‍ 15-നാണ് 1000 പേജുകളുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ സമർപ്പിച്ചത്. ബലാത്സംഗ ശ്രമമുള്‍പ്പടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ- 354 , 354 എ, 354 ഡി വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പുറമെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തില്‍ ബ്രിജ് ഭൂഷണെതിരെ മറ്റൊരു എഫ്ഐആറും രേഖപ്പെടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേരാണ് ബ്രിജ് ഭൂഷണെതിരെ ലെെംഗികാതിക്രമ പരാതി നല്‍കിയത്. പരിശീലന കേന്ദ്രങ്ങളിലും ബ്രിജ് ഭൂഷന്റെ ഓഫീസിലും, വിവിധ അന്താരാഷ്ട്ര വേദികളിലും ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍വെച്ച് ലൈംഗിക അതിക്രമം നടത്തി, സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് പരാതി.

പരാതിയിന്മേല്‍ നടപടി വെെകുന്നതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനയ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ ജന്തർമന്ദറിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യാത്ത പക്ഷം, മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്നും ഭീഷണി മുഴക്കിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ സമരപന്തലില്‍ നേരിട്ടെത്തി ഗുസ്തി താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. ഒടുവില്‍ ജൂണ്‍ 15-ന് മുമ്പ് ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടാകുമെന്ന കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പിന് പിന്നാലെയാണ് താരങ്ങള്‍ സമരം അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top