അർജുനെ കണ്ടെത്താൻ ഉടനടി ഇടപെടണം; സുപ്രീം കോടതിയിൽ ഹർജി

കര്‍ണാടകയിലെ ഷിരൂരില്‍ ലോറിയടക്കം മണ്ണിനടിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

രക്ഷാദൗത്യത്തിന് കേന്ദ്ര, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അര്‍ജുനെ കണ്ടെത്താനായി കഴിഞ്ഞ ആറ് ദിവസമായി നടത്തിവന്ന തിരച്ചിലിലും ഫലമുണ്ടായില്ല.

അര്‍ജുന്‍ മണ്ണിനടിയില്‍ പെട്ട ദിവസം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അടക്കം പരാമര്‍ശിച്ചാണ് ഹര്‍ജി. യുദ്ധകാലാടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അതിനായി കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ മാസം എട്ടിനാണ് അർജുൻ ലോറിയുമായി കോഴിക്കോട്ടെ വീട്ടിൽ നിന്ന് കർണാടകത്തിലേക്ക് തിരിച്ചത്. കോഴിക്കോട്- മുക്കം സ്വദേശിയായ മനാഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അർജുൻ ഓടിക്കുന്നത്.

യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി 44 അംഗ കരസേനാംഗങ്ങൾ ഷിരൂരിലെത്തിയിട്ടുണ്ട്. ആറാം ദിവസമായിട്ടും അർജുനെ കണ്ടെത്താൻ കഴിയാത്തതിനാൽ അർജുൻ്റെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top