കേരളാ ബാങ്കിനെ മാതൃകയാക്കണം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും മനസിലാക്കണം. ഈ സാഹചര്യത്തില്‍ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരന്തമേഖലയിലെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യം. ഒരുബാങ്കിനും താങ്ങാനാവാത്ത കാര്യമല്ല ഇത്. ആകെ ഇടപാടിന്റെ ചെറിയ തുകമാത്രമേ ഇവിടെ വരുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് വായ്പകള്‍ എഴുതിതള്ളാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. മാതൃകാപരമായ ഒരു തീരുമാനമാണിത്. മറ്റ് ബാങ്കുകളും ഇതനുസരിച്ചുളള തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകള്‍ യാന്ത്രികമായി പെരുമാറാന്‍ പാടില്ല. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി ഉചിതമായില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ദുരിതബാധിതരുടെ വായ്പകളില്‍ ഇളവുകള്‍ അനുവദിക്കുന്നത് ചർച്ച ചെയ്യുന്നതിനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top