WTC ഫൈനൽ ഇന്ത്യ കളിക്കുമോ? സാധ്യതകൾ ഇങ്ങനെ; കിവീസിനെതിരായ സമ്പൂർണ്ണ തോൽവി സമ്മാനിച്ചത്…
മുംബൈ ടെസ്റ്റിലും തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുക എന്ന മോഹത്തിന് തിരിച്ചടി. ന്യൂസിലൻഡിന് എതിരെയുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഏറ്റുവാങ്ങിയ സമ്പൂർണ തോൽവിയാണ് പ്രതീക്ഷകൾക്ക് മങ്ങേലേൽപ്പിച്ചിരിക്കുന്നത്. ചരിത്ര വിജയത്തോടെ കിവീസ് ഫൈനൽ സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്.
മുംബൈ ടെസ്റ്റ് അവസാനിക്കുന്നതിന് മുമ്പ് വരെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കിവീസ് പരമ്പര തൂത്തുവാരിയതോടെ ആദ്യ സ്ഥാനത്തു നിന്നും പടിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. പകരം ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തും.പരമ്പര ആരംഭിക്കുമ്പോൾ റേറ്റിംഗിൽ 72 പോയൻ്റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാൽ മുംബൈ ടെസ്റ്റ് കഴിഞ്ഞതോടെ ഇത് 58.33 ആയി കുറഞ്ഞു. നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്കയാണ് (55.56) മൂന്നാം സ്ഥാനത്ത്. വിജയശതമാനമാണ് ടെസ്റ്റ് റാങ്കിംഗിൽ പോയൻ്റായി നിശ്ചയിക്കുന്നത്.
പരമ്പര ജയത്തോടെ 54.55 പോയൻ്റുമായി ന്യുസിലൻഡ് നാലാം സ്ഥാനത്ത് എത്തി. കഴിഞ്ഞ 11 മത്സരങ്ങളിൽ ആറ് എണ്ണവും ജയിച്ചാണ് കിവീസ് റാങ്കിംഗിൽ മുന്നേറിയത്. 54.17 ശതമാനം വിജയവുമായി ദക്ഷിണാഫ്രിക്കയാണ് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ട് (40.79%), പാകിസ്ഥാൻ (33.33%), ബംഗ്ലാദേശ് (27.50%), വെസ്റ്റ് ഇൻഡീസ് (18.52%) എന്നിവരാണ് യഥാക്രമം ആറ് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ.
അടുത്തതായി ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അവിശ്വസനീയ വിജയം നേടിയാൽ മാത്രമേ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ വീണ്ടും സജീവമാവുകയുള്ളൂ. അഞ്ച് മത്സരങ്ങളുളള പരമ്പരയിൽ തോൽവി അറിയാതെ നാല് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. നവംബർ 22 മുതലാണ് ഓസിസിനെതിരായ ആദ്യ മത്സരം ആരംഭിക്കുന്നത്. പെർത്തിലാണ് ആദ്യ ടെസ്റ്റ്.
ALSO READ: കിവികൾക്ക് മുന്നിൽ നാണംകെട്ട് സംപൂജ്യരായി ഇന്ത്യ; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്
നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് മറ്റുള്ളവരുടെ പ്രകടനങ്ങളെ ആശ്രയിക്കാതെ ഫൈനലിലെത്താൻ ശേഷിക്കുന്ന 7 മത്സരങ്ങളിൽ 5 ജയം വേണം. ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലേ സാധ്യതകൾ നിലനിർത്താൻ കഴിയുള്ളു. യഥാക്രമം 4,3, 4 എന്നിങ്ങനെയാണ് മൂന്ന് ടീമുകളുടേയും ബാക്കിയുള്ള മത്സരങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here