കെ​എ​സ്ആ​ർ​ടി​സി ബസും കാറും കൂട്ടിയിടിച്ചു; അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴയില്‍ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ക​ള​ർ​കോ​ടു​വച്ചാണ് അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട​വേ​ര കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ്രീ​ദീ​പ്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ദേ​വാ​ന​ന്ദ്, മു​ഹ​മ്മ​ദ് ജ​ബ്ബാ​ർ, ആ​യു​ഷ് ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ൽ പ​ന്ത്ര​ണ്ടു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top