മാരകായുധങ്ങളുമായി ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചവർ പിടിയിൽ; കരഞ്ഞ് കാലുപിടിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് ഇരകൾ

തിരുവല്ല കുമ്പനാട്ടിൽ ക്രിസ്മസ് കരോൾ സംഘത്തിനെ ആക്രമിച്ച സാമൂഹിക വിരുദ്ധർ പിടിയിൽ. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. വലിയ തടിക്കഷണം ഉപയോഗിച്ചായിരുന്നു മർദ്ദനം. ചിലരുടെ കയ്യില്‍ ചെയിന്‍ വരെയുണ്ടായിരുന്നുവെന്ന് ഇരകൾ പറഞ്ഞു. പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പു​ല​ർ​ച്ചെ ര​ണ്ട് മണി​യോടെയായിരുന്നു സം​ഭ​വം

സംഭവത്തിൽ ഏഴുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ മതവിഭാഗങ്ങളുമായോ ബന്ധമില്ലെന്ന് എസ്എച്ച്ഒ ജി സുരേഷ്കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് പ്രതികളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: ക്രിസ്മസ് കരോള്‍ സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്

ഇന്നലെ രാത്രിയിൽ അവസാന വീട്ടിൽ കരോൾ എത്തിയപ്പോഴാണ് സാമൂഹിക വിരുദ്ധ സംഘം ആക്രമണം നടത്തിയത്. പത്തിലധികം വരുന്ന സംഘം പ്രകോപനമൊന്നും കൂടാതെ സംഘത്തെ ആക്രമിക്കുകയായിരുന്നു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. വളരെ വേഗമാണ് പോലീസിൻ്റെ ഇടപെടൽ ഉണ്ടായതെന്നും കരോൾ സംഘം പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷത്തിൽ ആറു പേർ കൂടി അറസ്റ്റിലായി.


കരോൾ സംഘംഎത്തിയ വീടിന്റെ ഗേറ്റ് തള്ളി തുറന്നും മതിൽ ചാടിക്കടന്നുമായിരുന്നു പ്രതികൾ കരോൾ സംഘത്തെ മർദ്ദിച്ചത്. ഉപദ്രവിക്കരുതെന്ന് കൈകൂപ്പി അഭ്യര്‍ഥിച്ചിട്ടും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. എന്തു കാരണത്താലാണ് അക്രമമെന്ന് മനസിലാകുന്നില്ല. അവര്‍ പത്തോളം പേരുണ്ടായിരുന്നു. കുമ്പനാട് പ്രദേശവാസികള്‍ തന്നെയാണ്. പ്രതികൾ ലഹരിയിലായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം ആക്രമണം തുടർന്നു. പോലീസ് എത്തിയപ്പോൾ അക്രമികൾ ചിതറി ഓടുകയായിരുന്നുവെന്നും കരോൾ സംഘത്തിൽപ്പെട്ടവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top