വർണപ്രഭയിൽ ബിവറേജസ് മദ്യശാലകൾ; കടകളെല്ലാം ലൈറ്റിട്ട് അലങ്കരിക്കാൻ ഉന്നതതല നിർദേശം

ബിവറേജസ് മദ്യശാലകൾ വർണപ്രഭയിൽ. ക്രിസ്മസ് പ്രമാണിച്ച് ലൈറ്റിട്ട് അലങ്കരിക്കാൻ തലപ്പത്ത് നിന്ന് കിട്ടിയ നിർദേശം എല്ലായിടത്തും നടപ്പാക്കി. ഇതാദ്യമായാണ് ഏതെങ്കിലുമൊരു ഉത്സവകാലത്ത് ഇങ്ങനെയൊരു നിർദേശം വരുന്നത്.

മുമ്പ് ക്രിസ്മസ് കാലത്ത് നക്ഷത്രം തൂക്കുകയും ലൈറ്റിട്ട് മോടി പിടിപ്പിക്കുകയും ചെയ്തവരിൽ ചിലർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്. അനുമതി ഇല്ലാതെ സ്വന്തം താൽപര്യപ്രകാരം ചെയ്തവർ പലവട്ടം ഇങ്ങനെ പുലിവാല് പിടിച്ചിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ നിർദേശം. അതുകൊണ്ട് ജീവനക്കാർ സർവാത്മനാ നടപ്പാക്കി.

24ന് രാത്രിയോ 25 രാവിലെയോ ആയി എല്ലായിടത്തും അലങ്കാര ലൈറ്റുകൾ തെളിഞ്ഞു. സ്ഥിരം ഉപഭോക്താക്കൾ ഞെട്ടി. വർഷങ്ങളായി ഈ പടി കയറിയിറങ്ങിയിട്ടും ഇങ്ങനെയൊരു കാഴ്ച ഇതാദ്യമാണല്ലോ എന്ന് പലരും ആഹ്ലാദം പങ്കിട്ടു.

Logo
X
Top