യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’

കെജിഎഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം ടോക്സിക്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളി-റോഷൻ മാത്യൂ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ മൂത്തോൻ എന്ന സിനിമയ്ക്കു ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ടോക്സിക്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്നാണ് ടാഗ്‌ലൈൻ.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ യാഷ് പുറത്തുവിട്ടു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും കയ്യില്‍ മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന യാഷിന്റെ രൂപമാണ് വിഡിയോയുടെ അവസാനം പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് വിഡിയോ.

ഗീതു മോഹൻദാസ് തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിൽ സായി പല്ലവിയായിരിക്കും നായിക എന്നാണ് വിവരം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top