‘യാത്ര 2’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘യാത്ര 2’ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും തമിഴ് നടൻ ജീവയുടെയും മുഖങ്ങളാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘യാത്ര 2’. വൈ എസ് രാജശേഖര റെഡിയായി മമ്മൂട്ടിയെത്തുമ്പോൾ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡിയുടെ വേഷത്തിലാണ് ജീവ. ചിത്രത്തിൽ അഭിനയിക്കുന്നതിന് മമ്മൂട്ടിയുടെ പ്രതിഫലം 14 കോടി രൂപയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മഹി വി രാഘവാണ് സംവിധാനം. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മമ്മൂട്ടി 26 വർഷത്തിനു ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര. 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. ആന്ധ്രപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2024 ൽ 1475 കിലോമീറ്ററോളം വൈ എസ് ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് ചിത്രം കൂടുതലും പ്രതിപാദിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top