യസീദി കുട്ടികളുടെ മാംസം കഴിപ്പിച്ചു; സ്വന്തം കുഞ്ഞിനെ ഭക്ഷിക്കേണ്ടി വന്നവരുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിൽനിന്ന് രക്ഷപ്പെട്ട യുവതി
യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷിക്കാൻ നിർബന്ധിതായി എന്ന് ഗാസയിൽ നിന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) രക്ഷപ്പെടുത്തിയ ഫൗസിയ അമിൻ സിഡോ. രക്ഷപ്പെട്ട് രണ്ടാഴ്ചക്ക് ശേഷമാണ് യസീദി വിഭാഗത്തിൽപ്പെട്ട ഫൗസിയയുടെ വെളിപ്പെടുത്തൽ. 2014ൽ ഐഎസിൻ്റെ ഭീകരവാദ കാലത്ത് അവർ അടിമകളാക്കിയ നിരവധി യസീദി സ്ത്രീകളിൽ ഒരാളാണ് ഫൗസിയ സിഡോ. വടക്കൻ ഇറാഖിലെ മതന്യൂനപക്ഷമായ യസീദികൾ സങ്കൽപ്പിക്കാനാവാത്ത ഭീകരതയ്ക്ക് വിധേയരായി എന്നാണ് ഇപ്പോൾ അവർ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
ഒൻപതാം വയസിലാണ് തൻ്റെ സഹോദരങ്ങൾക്കൊപ്പം ഫൗസിയ ഐഎസിൻ്റെ കയ്യിൽ അകപ്പെടുന്നത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഭക്ഷണം തരുന്നത്. പിന്നീടാണ് ചോറിനൊപ്പം നൽകിയ മാംസം യസീദി കുഞ്ഞുങ്ങളുടെയാണെന്ന് തിരിച്ചറിഞ്ഞത് എന്ന് ഫൗസിയ പറയുന്നു. “അവർ ചോറ് ഉണ്ടാക്കി അതിൻ്റെ കൂടെ കഴിക്കാൻ ഞങ്ങൾക്ക് മാംസം തന്നു. മാംസത്തിന് വിചിത്രമായ രുചി ഉണ്ടായിരുന്നു. ചിലർക്ക് പിന്നീട് കടുത്ത വയറുവേദന ഉണ്ടായി. കഴിച്ചു കഴിഞ്ഞപ്പോൾ അത് യസീദി കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് അവർ പറഞ്ഞു. തലയില്ലാത്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അവർ ഞങ്ങളെ കാണിച്ചു. ഇവയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചത്’ എന്ന് പറഞ്ഞു” – ജറുസലേം പോസ്റ്റിനോട് ഫൗസിയ അമിൻ സിഡോ പറഞ്ഞു.
സംഭവം അറിഞ്ഞ ഒരു സ്ത്രീ തൽക്ഷണം ഹൃദയസ്തംഭനം മൂലം മരിച്ചു. സ്വന്തം കുഞ്ഞിൻ്റെ മാസമാണ് ഭക്ഷിച്ചതെന്ന തിരിച്ചറിവിൽ ഹൃദയം പൊട്ടിയായിരുന്നു മരണം സംഭവിച്ചത്. ശിരഛേദം ചെയ്ത ചിത്രങ്ങളിൽ നിന്നും സ്വന്തം കുട്ടിയുടെ കൈകൾ കണ്ടാണ് അവർ അത് തിരിച്ചറിഞ്ഞതെന്നും ഫൗസിയ പറഞ്ഞു.
മറ്റ് 200 യസീദി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഭൂഗർഭ ജയിലിൽ ഒമ്പത് മാസത്തോളം ഫൗസിയ തടവിലായിരുന്നു. ചില കുട്ടികൾ മലിനജലം കുടിക്കുന്നതു മൂലം മരിച്ചതായും അവർ സാക്ഷ്യപ്പെടുത്തുന്നു.
അബു അമർ അൽ മക്ദിസി ഉൾപ്പെടെയുള്ള ഒന്നിലധികം ഐഎസ് പോരാളികൾക്ക് തന്നെ വിറ്റു. ലൈംഗിക അടിമയാക്കിയ തനിക്ക് അവരിൽ രണ്ട് കുട്ടികളുണ്ടായി. അവർ ഇപ്പോഴും ഗാസയിൽ കഴിയുകയാണെന്നും ഫൗസിയ പറയുന്നു. തടങ്കലിലാക്കിയവർക്ക് ഐഎസ് മനുഷ്യമാംസം നൽകിയെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു. യസീദി വിഭാഗത്തിൽ നിന്നുള്ള ഇറാക്കിലെ പാർലമെൻ്റ് അംഗം വിയാൻ ദഖിൽ 2017ൽ ആദ്യമായി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് നേരിട്ട് അനുഭവിച്ച ഫൗസിയയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here