9 ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴ ശക്തമാൻ സാധ്യതണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ജാഗ്രതാ നിർദേശത്തിലും മാറ്റം വന്നു. വൈകീട്ടോടെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഉച്ചയോടെ ഏഴ് ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണം എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് പുതുതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top