കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കരുണാകരന്റെ വിശ്വസ്തനും ബിജെപിയിലേക്ക്; മഹേശ്വരന്‍ നായരെ ഷാളണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ടത്. നിലവില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് മഹേശ്വരന്‍ നായരെ സ്വീകരിച്ചു.
കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹേശ്വരന്‍ നായരുടെ മറുകണ്ടം ചാടല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദനയാണ്. പത്മജ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പത്മിനി തോമസും തിരുവനന്തപുരം മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശനും പാര്‍ട്ടി വിട്ടിരുന്നു. തമ്പാനൂര്‍ സതീശനും കരുണാകരന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here