വൈഎംസിഎയുടെ കരോൾസന്ധ്യ; ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: വൈഎംസിഎയുടെ നേതൃത്വത്തിലുള്ള കരോൾ ഗാനസന്ധ്യയിലൂടെ ഈ വർഷത്തെ ക്രിസ്മസ് പരിപാടിക്ക് തുടക്കമായി. പ്രായഭേദമന്യേ 12 ടീമുകളാണ് കരോൾ ഗാനങ്ങൾ പാടിയത്. ചെറിയാൻ ഉമ്മൻ നേതൃത്വം നൽകിയ വൈഎംസിഎ ഗാനസംഘം പരിപാടിക്ക് തുടക്കം നൽകി.

സീറോ മലബാർ സഭ ചങ്ങാനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിൽ പരിപാടിയിൽ വിശിഷ്ടാതിഥിയായി. ഏകദേശം 25 വർഷമായി വൈഎംസിഎ ക്രിസ്മസ് കരോൾ ഗാന സന്ധ്യ നടത്തിവരികയാണ്. പല പാട്ടുകളും അവർ തന്നെ രചിച്ച് സംഗീതം നൽകിയതാണെന്ന പ്രത്യേകതയുമുണ്ട്.

Logo
X
Top