ഓഫീസ് വിട്ടുകഴിഞ്ഞാൽ ബോസുമാരെ സഹിക്കേണ്ട, പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ

അധികം സമയം ഓഫീസിൽ ചിലവിടേണ്ടി വരുന്നതും ഓഫീസ് വിട്ടുകഴിഞ്ഞാലും മേലധികാരികളുടെ ചോദ്യങ്ങൾക്ക് ഫോണിലോ ഓൺലൈനിലോ സമാധാനം പറയേണ്ടി വരുന്നതുമെല്ലാം എല്ലാ മേഖലയിലുമുള്ള വൈറ്റ് കോളർ ജോലിക്കാരുടെ സ്ഥിരം തലവേദനയായിക്കഴിഞ്ഞു. ഇതുമൂലം പലരുടെയും വ്യക്തിജീവിതവും കുടുംബ ജീവിതവും താറുമാറാകുന്നതും പുതിയ കാര്യമല്ലായി കഴിഞ്ഞു. ഇതിനൊരു അറുതി വരുത്താനുള്ള ശ്രമത്തിലാണ് ഓട്രേലിയ എന്നാണ് റിപ്പോർട്ടുകൾ. ജോലി സമയത്തിനുശേഷം മേലധികാരികളുടെ ഫോണ്‍ വിളികൾക്കോ മെസേജുകൾക്കോ ജീവനക്കാർ മറുടി നൽകേണ്ട എന്ന തരത്തിാണ് നിയമം പാസാകുക.

ഓഗസ്റ്റ് 26 മുതൽ നിയമം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഓഫിസ് സമയത്തിനുശേഷം ബോസുമാരുടെ ശല്യത്തിൽനിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ നിയമം. പുതിയ നിയമപ്രകാരം ഇങ്ങനെ ശല്യം ചെയ്യുന്ന ബോസുമാർക്കെതിരെ പിഴ ശിക്ഷ അടക്കം ലഭിച്ചേക്കും.

ചില കമ്പനികളിൽ 24 മണിക്കൂറും ജീവനക്കാർ ഓൺലൈനിൽ ഉണ്ടായിരിക്കേണ്ടതായി വരുന്നുണ്ട്. ഇത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർക്ക് സ്വാതന്ത്ര്യവും മാനസിക ഉല്ലാസത്തിനും സമയം നൽകേണ്ടതുണ്ടെന്ന് പുതിയ നിയമം അനുശാസിക്കുന്നുണ്ട്. വേതനമില്ലാത്ത ഓവർടൈം ജോലി അടക്കമുള്ള ചൂഷണങ്ങൾ തടയാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, തൊഴിലുടമകളുടെ ഭാഗത്തുനിന്നും പുതിയ നിയമത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

ഫ്രാൻസ്, സ്പെയിൻ, യൂറോപ്യൻ യൂണിയൻ അടക്കമുള്ള രാജ്യങ്ങളിൽ ജോലി സമയത്തിനുശേഷം ജീവനക്കാർക്ക് ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായ നിയമമാണ് ഓസ്ട്രേലിയയിലും നടപ്പിലാക്കാനൊരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top