കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; കോയമ്പത്തൂർ സ്വദേശി റിമാൻഡിൽ

എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ . കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ പെരുമ്പാവൂർ വല്ലം ഭാഗത്ത് വച്ചാണ് സംഭവം.
യാത്രിക്കാരിയുടെ സീറ്റിനരികിലേക്ക് വന്നിരുന്ന ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പോലീസിനെ വിവരം അറിയിച്ചു.
പിന്നാലെ ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെയും, മൊഴിയുടെയും അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here