രാജ്ഭവന് നേരെ ബോംബേറ്; തമിഴ്നാട്ടിൽ യുവാവ് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെ യുവാവ്‌ പെട്രോൾ ബോംബെറിഞ്ഞു. ഇന്ന് ഉച്ചക്ക് 2.45നാണ്‌ ചെന്നൈ ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിൽ ബോംബേറുണ്ടായത്. കറുക്ക വിനോദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. മാസങ്ങൾക്കു മുമ്പ്‌ സർക്കാർ പാസാക്കിയ നീറ്റ്‌ വിരുദ്ധ ബില്ലിൽ ഒപ്പിടാത്തതിന്‌ ഗവർണർ ആർ.എൻ. രവിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ബോംബേറ്‌.

സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് വിനോദ് പെട്രോൾ മോഷ്ടിച്ചു. പിന്നീട് ഇയാൾ രാജ്ഭവനിലേക്ക് നടന്ന് രണ്ട് കുപ്പികളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിനോദിനെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

2022ൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്. ഈ കേസിൽ പരോളിലാണ്‌. തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷൻ, കാമരാജർ അരങ്ങ്, എന്നിവിടങ്ങളില്‍ ബോംബെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top