ബാറിന് മുകളില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യ; കുറിപ്പ് കണ്ടെത്തി

പഠന ശേഷം വിദേശത്തേക്ക് പോകാനിരുന്ന വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം എന്ന യുവാവാണ് ബാര്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കൊച്ചി നഗരമധ്യത്തില്‍ ഉച്ചയോടെയായിരുന്നു ഇരുപത്തി മൂന്നുകാരന്റെ ആത്മഹത്യ. കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിന്റെ 11-ാംനിലയില്‍ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ഹോട്ടലിന്റെ മുന്‍വശത്തെ ഗേറ്റിലാണ് ഇയാള്‍ വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് കയറി പോവുകയായിരുന്നു. ഇവിടെ കുറച്ച് സമയം വിശ്രമിച്ച ശേഷമാണ് താഴേക്ക് ചാടിയത്. യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ‘എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം’, എന്നാണ് ഇയാളുടെ കുറിപ്പിലുണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top