പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം; യുവാവിനെ കടുവ കടിച്ചുകൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പ്രദേശവാസിയായ കൂടല്ലൂർ മരോട്ടി തടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്.രാവിലെ പശുവിനു പുല്ല് അരിയാൻ പോയതായിരുന്നു. ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്

പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് മൂടക്കൊല്ലി. രണ്ടുമാസം മുമ്പ് ഇവിടെ തോട്ടം തൊഴിലാളികളെ കടുവ ആക്രമിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top