തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊന്നു; കരിമഠം കോളനിയിൽ സംഘർഷം
November 21, 2023 7:56 PM

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അച്ചുവെന്ന് വിളിക്കുന്ന അർഷാദാണ്(19) മരണപ്പെട്ടത്. കരിമഠം കോളനിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അർഷാദിന് വെട്ടേറ്റത്.
കഴുത്തിന് വെട്ടേറ്റ അർഷാദിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് പേരെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
പ്രായപൂർത്തിയാകാത്തവരും അക്രമിസംഘത്തില്‍ ഉണ്ടെന്നാണ് സൂചന. സംഘർഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലത്ത് വൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here