എറണാകുളത്ത് ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചു; കൂടെ താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല; പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്ന കൊല്ലം സ്വദേശിയാണ് പ്രസവിച്ചത്. അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം കൂടെയുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ശുചിമുറിയില്‍ പ്രസവിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ശുചിമുറിയില്‍ കയറിയ പെണ്‍കുട്ടി ഏറെ നേരമായിട്ടും പുറത്തിറങ്ങിയില്ല. ശുചിമുറിയില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടതോടെ മുറിയില്‍ ഉണ്ടായിരുന്നവര്‍ വാതില്‍ കൊട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റുള്ളവര്‍ വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ് യുവതി പ്രസവിച്ചതായി കണ്ടത്.
യുവതിക്കൊപ്പം ആറു പെണ്‍കുട്ടികള്‍ ആണ് കൂടെ താമസിച്ചിരുന്നത്. മുന്‍പ് യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടാണ് എന്നാണ് യുവതി പറഞ്ഞിരുന്നത്. നിലവില്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here