യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍; പിന്നില്‍ മൂവര്‍ സംഘമെന്ന് സംശയം

തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി കാരാറ്റുപറമ്പ് വീട്ടിൽ മനുവാണ് (27) കൊല്ലപ്പെട്ടത്. മൃതദേഹം പുലര്‍ച്ചെ റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ചേര്‍പ്പ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം മനുവും വെങ്ങിണിശ്ശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠന്‍ എന്നിവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെ മനു കോടന്നൂര്‍ ഭാഗത്തേക്ക് പോയിരുന്നു. ഈ സമയം മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡില്‍ അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ മനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഈ സംഘവുമായി മുന്‍പ് ബാറില്‍ അടക്കം പലയിടങ്ങളില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. ഇതിന്റെ തുടര്‍ച്ചയാണോ ഇക്കഴിഞ്ഞ ആക്രമണമെന്നും സംശയമുണ്ട്. മനുവിനെ കൊലപ്പെടുത്തി എന്ന് കരുതുന്ന സംഘത്തിലെ മണികണ്ഠന്‍ രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top