രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അസാധാരണ നടപടി; ശക്തമായ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി അറിയിച്ചു.

പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അസാധാരണമായ നടപടിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്‍തുടര്‍ന്ന് വേട്ടയാടുകയാണ് പിണറായി വിജയന്റെ പോലീസ്. 20 ദിവസമായി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും, മാധ്യമങ്ങളെ കാണുകയും ചെയ്ത രാഹുലിനെ അപ്പോള്‍ അറസ്റ്റ് ചെയ്യാതെ പാത്തും പതുങ്ങിയും വീട്ടില്‍ കയറി വന്ന് അമ്മയുടെ മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തതിന്റെ ചേതോവികാരം എന്തെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരിലാണ് രാഹുലിനെ നാലം പ്രതിയാക്കി കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എം.എല്‍.എ, എം.വിന്‍സന്റ് എം.എല്‍.എ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top