കോൺഗ്രസ് ബൂത്ത് ഏജന്റുമാരിൽ പകുതിപ്പേര്‍ യൂത്ത് കോൺഗ്രസില്‍ നിന്നാകണം; കെപിസിസിയോട് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബൂത്ത് ഏജന്റുമാരിൽ പകുതിയിലെങ്കിലും യൂത്ത് കോൺഗ്രസുകാരെ നിയോഗിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇന്നലെ നെയ്യാറിൽ സമാപിച്ച സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് യോഗമാണ് ഈ നിര്‍ദ്ദേശം വെച്ചത്.
ദുരന്തനിവാരണ പ്രവർത്തനത്തിന്, ഒരു നിയോജക മണ്ഡലത്തിൽനിന്ന് 10 പേരെ വീതം തിരഞ്ഞെടുത്ത് 1400 പേരുടെ സന്നദ്ധസേനയുണ്ടാക്കാനും യോഗം തീരുമാനിച്ചു. പേരും യൂണിഫോമും പിന്നീടു തീരുമാനിക്കും. അടുത്തമാസം സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നിയോജകമണ്ഡലം പര്യടനത്തിൽ സേനാ രൂപീകരണം നടക്കും. പാർട്ടിയുടെ വിശേഷദിവസങ്ങളിൽ സേന പരേഡ് നടത്തും.
മാർച്ച് ആദ്യം സംസ്ഥാനത്തെ മുഴുവൻ ബൂത്ത് ഭാരവാഹികളുടെയും കൺവൻഷൻ നടത്തും. അരലക്ഷം പേരെ പങ്കെടുപ്പിക്കും. നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിലെത്തുന്ന 20ന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തും. കേന്ദ്രസർക്കാരിനെതിരെ 20 ലോക്സഭാ മണ്ഡലങ്ങളിലും 20 വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കും. ഫെബ്രുവരിയിൽ ഇതിന് തുടക്കമിടും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here