യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; അബിന്‍ വര്‍ക്കിയെ വളഞ്ഞിട്ട് തല്ലി പോലീസ്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്.

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏഴു തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇതിനിടെ സെക്രട്ടേറിയറ്റിലെ മതില്‍ ചാടികടക്കാനും ശ്രമമുണ്ടായി. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു.

പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായതോടെയാണ് ലാത്തിചാര്‍ജ് തുടങ്ങിയത്. അബിന്‍ വര്‍ക്കി അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഡിവൈഎഫ്‌ഐക്കാരനായ എസ്‌ഐയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കം സെക്രട്ടറിയേറ്റിന് മുന്നിലെത്തിയിട്ടുണ്ട്. നാളെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top