അച്ഛന്റെ പാതയിലൂടെ മകനും; യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വിജയ് ഇന്ദുചൂഡൻ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കൗതുകകരമായ ഒരു സംഭവത്തിനാണ് പത്തനംതിട്ട സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് നേതാവായിരുന്ന ആർ. ഇന്ദുചൂഡന്റെ മകൻ വിജയ് ഇന്ദുചൂഡൻ 20 വർഷങ്ങൾക്ക് ഇപ്പുറം അച്ഛൻ വഹിച്ച അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 2004 വരെ 13 വർഷം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു ഇന്ദുചൂഡൻ.
പാർട്ടി പോരാട്ടങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന ഇന്ദുചൂഡന് പലവട്ടം പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റിരുന്നു. 2016ലാണ് അദ്ദേഹം അന്തരിച്ചത്. ഇപ്പോൾ അച്ഛന്റെ അതെ പാത പിന്തുടരുകയാണ് 33 വയസുകാരനായ വിജയ്. ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദവും മുംബൈ സെന്റ് സേവ്യേഴ്സിൽ നിന്ന് പിജിയും കരസ്ഥമാക്കി. അഭിനേതാവ് കൂടിയായ വിജയ് ബോളിവുഡ് നടൻ അനുപം ഖേറിന്റെ ആക്ടിങ് ഇൻസ്റ്റിറ്റൂട്ടിലെ പൂർവ വിദ്യാർത്ഥിയാണ്. നാടകം, സീരിയൽ, സിനിമ എന്നീ മേഖലകളിൽ അഭിനയ മികവും തെളിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here