മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്; നടപടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സംസ്ഥാന വൈസ് പ്രസിഡന്റ്. വൈസ്പ്രസിഡന്റുമാരില്‍ ഒരാളായ രഞ്ജു എം.ജെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

കേസില്‍ പ്രതിയാണ് എന്ന കാരണം പറഞ്ഞ് വീട്ടില്‍ പോലീസ് നിരന്തരം പരിശോധന നടത്തുകയാണെന്നും. ലാപ്‌ടോപ്, പഴയ മൊബൈല്‍ ഫോണ്‍ എന്നിവ എടുത്തു കൊണ്ട് പോയിയെന്നും രഞ്ജു ഹര്‍ജിയില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നാല് പ്രതികള്‍ക്കും ഉപാധികളോടെ സി.ജെ.എം കോടതി ജാമ്യം നല്‍കിയിരുന്നു. ഫെനി നൈനാന്‍, അഭിനന്ദ് വിക്രമന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നീ പ്രതികള്‍ക്കാണ് ജാമ്യം അനുവധിച്ചത്.

വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ കാര്‍ഡുകള്‍ മറ്റു പ്രതികള്‍ക്ക് ഓണ്‍ലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐ.ടി. ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top